SHARE

ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ പരിശീലകൻ യുർ​ഗൻ ക്ലോപ്പിന് ജർമനി ദേശീയ ടീമിന്റെ ചുമതല നൽകാൻ ആലോചിക്കുന്നതായി വാർത്തകൾ പരക്കുന്നുണ്ട്. ജോവാക്വിം ലോയുടെ പകരക്കാരനായാണ് ക്ലോപ്പിനെ പരി​ഗണിക്കുന്നതെന്നാണ് വാർത്തകൾ. എന്നാൽ ഈ സാധ്യതകളൊക്കെ ക്ലോപ്പ് തള്ളികളയുകയാണ്.

കഴിഞ്ഞ ദിവസം പത്രസമ്മേളത്തിലാണ് ഇതേക്കേുറിച്ച ചോദ്യമുയർന്നത്. അടുത്തകാലത്തായി ഞാൻ മിക്കവാറും മറുപടി പറയുന്ന ചോദ്യമാണിത്, ഭാവിയിൽ ഒരുപക്ഷെ ഈ ചുമതലയേൽക്കുന്ന കാര്യം പരി​ഗണിച്ചേക്കും, എന്നാൽ ഇപ്പോൾ ഇല്ല, എനിക്കിപ്പോൾ സമയമില്ല, മാത്രവുമല്ല, മറ്റൊരു ചുമതലയെനിക്കുണ്ട്, ക്ലോപ്പ് മറുരടി പറഞ്ഞു.

14 വർഷത്തോളമായി ജർമനി ടീമിനൊപ്പമുള്ള ലോ, വരാനിരിക്കുന്ന യൂറോ കപ്പിന് പിന്നാലെ പുറത്താകുമെന്നാണ് സൂചന. ലോയുടെ കീഴിൽ സമീപകാലത്ത് ജർമനി വളരെ മോശം പ്രകടനമാണ് നടത്തുന്നത്. ലോയെ പുറത്താക്കണമെന്ന് ആവശ്യം ശക്താണ്. എങ്കിലും രാജ്യത്തെ ഫുട്ബോൾ അധികൃതർ ലോയെ നിലനിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്.