SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണ വിളിച്ചാൽ പോകും എന്ന് എഴുതിച്ചേർത്തിരിക്കുകയാണ് നെതർലൻഡ്സ് ദേശീയ ടീം പരിശീലകൻ റൊണാൾഡ് കോമാന്റെ കരാറിൽ. നെതർലൻഡ്സ് ഫുട്ബോൾ ടീം ഡയറക്ടർ നിക്കോ ജാൻ ഹൂ​ഗ്മയാണിക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സിന് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിലവിൽ നെതർലൻഡ് ടീമിനൊപ്പം കോമാന്റെ പ്രകടനം മികച്ചതാണ് അതിനാൽ തന്നെ ഇതൊരു ദീർഘകാലബന്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ബാഴ്സലോണയിൽ നിന്ന് താൽപര്യം പ്രകടിപ്പിച്ചാൽ കോമാന് പോകാൻ അനുമതിയുണ്ട്, അക്കാര്യം കരാറിൽ പറഞ്ഞിട്ടുണ്ട്, എന്നാൽ ബാഴ്സ അതിനായി പണം നൽകേണ്ടിവരുമെന്ന് മാത്രം, ഹു​ഗ്മ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കോമാൻ നെതർലൻഡ്സ് പരിശീലകനാകുന്നത്. തുടർന്ന് ക്ലബിനെ യുവേഫ നേഷൻസ് ലീ​ഗ് ഫൈനിലിലുമെത്തിച്ചിരുന്നു. ഡച്ച് മധ്യനിരതാരമായിരുന്ന കോമാൻ ബാഴ്സയുടെ സൂപ്പർതാരങ്ങളിലൊരാളുമായിരുന്നു.