SHARE

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ വിജയത്തിനൊപ്പം ആരാധകരെ സന്തോഷിപ്പിച്ചത് വിരാട് കോഹ്ലിയുടെ മികച്ച പ്രകടനമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കോഹ്ലി, നിർണായകമായ ഇന്നലത്തെ മത്സരത്തിൽ തകർപ്പൻ അർധസെഞ്ച്വറിയാണ് നേടിയത്.

തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമയേയും കെഎൽ രാഹുലിനേയും ഇന്ത്യക്ക് നഷ്ടമായ ശേഷമായിരുന്നു കോഹ്ലിയുടെ തകർപ്പൻ ഇന്നിം​ഗ്സ്. സൂര്യകുമാർ യാദവിനൊപ്പം കോഹ്ലി പടുത്തിയർത്തിയ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയായത്. മത്സരശേഷം സൂര്യകുമാറിനൊപ്പമുള്ള ബാറ്റിങ് കൂട്ടുകെട്ടിനെക്കൂറിച്ച് കോഹ്ലി വെളിപ്പെടുത്തി.

സൂര്യകുമാർ അത്തരത്തിൽ ബാറ്റ് ചെയ്തപ്പോൾ, ഞാൻ ഡ​ഗ്ഔട്ടിലേക്ക് രോഹത്തിനേയും രാഹുൽ ​ദ്രാവിഡിനേയും നോക്കി, എന്റെ ശൈലിയിൽ തുടരനാണ് അവർ ആവശ്യപ്പെട്ടത്, സൂര്യകുമാർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോൾ കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു പ്രധാനം, അതുകൊണ്ട് ഞാൻ എന്റെ പരിചയസമ്പത്ത് അവിടെ ഉപയോ​ഗിച്ചു, സ്ട്രൈക്ക് കൂടുതൽ സൂര്യകുമാറിന് ലഭിക്കുന്ന തരത്തിൽ ഞാൻ അൽപ്പം പിന്നോട്ടുവലിഞ്ഞു, എന്നാൽ സൂര്യകുമാർ പുറത്തായതിന് പിന്നാലെ രണ്ടാം പന്തിൽ തന്നെ പാറ്റ് കമ്മിൻസിനെ സിക്സിന് പറത്തി ഞാൻ ശൈലി മാറ്റി, കോഹ്ലി മത്സരശേഷം പറഞ്ഞു.