SHARE

2019 വിടപറയാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഒരു മത്സരത്തിലാണ്. രാജ്യാന്തര ക്രിക്കറ്റിലെ റണ്‍ വേട്ടയില്‍ ഈ വര്‍ഷം ആരു മുന്നിലെത്തും എന്നതാണ് മത്സരം. നിലവില്‍ 2183 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയാണ് മുമ്പില്‍. എന്നാല്‍ 2090 റണ്‍സുമായി രോഹിത് ശര്‍മ്മ തെട്ടു പിന്നിലുണ്ട്.

ഈ വര്‍ഷം ഇരുവര്‍ക്കും ഇനി അവശേഷിക്കുന്നത് ആറ് മത്സരങ്ങള്‍ കൂടിയാണ്. മൂന്ന് ടി20 യും മൂന്ന് ഏകദിനവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതു കൊണ്ട് തന്നെ ഇവരില്‍ ആരാവും ഇത്രയും മത്സരം കഴിയുമ്പോള്‍ ഒന്നാമതായി ഫിനീഷ് ചെയ്യുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പാകിസ്ഥാന്‍ താരം ബാബര്‍ അസം ആണ് 1820 റണ്‍സുമായി ഇക്കാര്യത്തില്‍ മൂന്നാമത്.

-Advertisement-

ബാബര്‍ അസമിന് ഇനി ഈ വര്‍ഷം രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. കോഹ്‌ലി മുന്നിലെത്തിയാല്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാവും കോഹ്‌ലി ഈ നേട്ടം കൈവരിക്കുക. 2016(2595), 2017(2818), 2018(2735) എന്നിങ്ങനെയാണ് വര്‍ഷങ്ങളില്‍ കോഹ്‌ലി ഒന്നാമതെത്തിയത്.