SHARE

ന്യൂസിലൻഡിനെതിരെ ഓക്ക്ലൻഡിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ഏകദിന മത്സരത്തിനിടെ അമ്പയറോട് ചൂടായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ന്യൂസിലൻഡ് ബാറ്റ് ചെയ്യുന്നതിനിടെ യായിരുന്നു ഈ സംഭവം. കളിക്കിടെ ഫീൽഡ് അമ്പയർ ബ്രൂസ് ഓക്സൻഫോഡ് എടുത്ത ഒരു തീരുമാനമായിരുന്നു കോഹ്ലിയെ ചൊടിപ്പിച്ചത്. ക്രിക്കറ്റ് പ്രേമികളും അമ്പയറുടെ ഈ വിവാദ തീരുമാനത്തിനെതിരെ രംഗത്ത്‌വന്നിട്ടുണ്ട്.

സംഭവം ഇങ്ങനെ, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച സ്കോർ നേടി കുതിക്കുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, യുസ്വേന്ദ്ര ചഹലിനെ പന്തെറിയാനെത്തിച്ചു. മത്സരത്തിന്റെ പതിനേഴാം ഓവറിൽ കിവീസ് താരം ഹെൻ റി നിക്കോൾസ് വിക്കറ്റിന് മുന്നിൽ കുരുങ്ങി‌. ഇന്ത്യയുടെ അപ്പീൽ ശരിവെച്ച അമ്പയർ അത് വിക്കറ്റും വിധിച്ചു‌. എന്നാൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻ അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ തീരുമാനിച്ചു.

എന്നാൽ ഫീൽഡ് അമ്പയറുടെ തീരുമാനത്തിന്‌ പതിനഞ്ച് സെക്കന്റുകൾക്കുള്ളിൽഡി ആർ എസ് എടുക്കണമെന്നാണ് നിയമം‌. പക്ഷേ നിക്കോൾസ് ഡി ആർ എസ് ആവശ്യപ്പെട്ടപ്പോളേക്കും ഈ പതിനഞ്ച് സെക്കന്റുകൾ കഴിഞ്ഞിരുന്നു. ക്രിക്കറ്റ് നിയമം അനുസരിച്ച് അത് കൊണ്ടു‌തന്നെ നിക്കോൾസിന് ഡി ആർ എസ് അനുവദിക്കാൻ കഴിയില്ല. പക്ഷേ ഇവിടെ അമ്പയർ നിക്കോൾസിന് ഡി ആർ എസ് അനുവദിച്ചു നൽകി. ഇതാണ് കോഹ്ലിയെ രോഷാകുലനാക്കിയത്. ദേഷ്യത്തോടെ അമ്പയർ ഓക്സൻഫോഡിനടുത്ത് ചെന്ന കോഹ്ലി, തന്റെ അതൃപ്തി അദ്ദേഹത്തെ അറിയിച്ചു. എന്നാൽ ഡി ആർ എസിലും നിക്കോൾസിന് രക്ഷയുണ്ടായില്ലെന്നതാണ് സത്യം. ഇതോടെ പതിനേഴാം ഓവറിൽ നിക്കോൾസിന് തന്റെ വിക്കറ്റ് നഷ്ടപ്പെട്ടു.