SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ തുടക്കമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. കളിച്ച 6 മത്സരങ്ങളിലും പരാജയപ്പെട്ട അവർ പോയിന്റ് പട്ടികയിലും അവസാന സ്ഥാനത്താണ്. ഇന്ന് രാത്രി നടക്കുന്ന പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടുമ്പോൾ വിജയത്തിൽക്കുറഞ്ഞതൊന്നും ബാംഗ്ലൂർ പ്രതീക്ഷിക്കുന്നില്ല.

ടൂർണമെന്റിൽ ഇത് വരെ തന്റെ സ്വതസിദ്ധമായ ഫോമിലേക്കുയരാൻ കഴിയാത്ത കോഹ്ലി, പഞ്ചാബിനെതിരായ മത്സരത്തിന് മുൻപ് കഠിന പരിശീലനമാണ് നടത്തുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി സ്വിച്ച് ഹിറ്റുകളും മറ്റുമാണ് ഇന്നലത്തെ നെറ്റ് പരിശീലനത്തിൽ കോഹ്ലി കളിച്ചത്. പുത്തൻ ഷോട്ടുകൾ കൈവശമാക്കി പഞ്ചാബിനെതിരായ മത്സരത്തിനിറങ്ങാൻ ഒരുങ്ങുന്ന കോഹ്ലിക്ക് കളിക്കിടെ ഇവ പരീക്ഷിക്കാൻ സാധിക്കുമോ എന്ന് കണ്ടറിയാം. കോഹ്ലി പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.