SHARE

ഓസീസിനെതിരായ കനത്ത തോല്‍വിക്ക് ശേഷം സ്വയം വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേയ്ക്കിറങ്ങിയതിനെയാണ് കോഹ്‌ലി തെറ്റായ തീരുമാനമെന്നു വിശേഷിപ്പിച്ചത്. അക്കാര്യത്തില്‍ തീരുമാനമെടുത്തതില്‍ തെറ്റു പറ്റിയെന്നു കോഹ്‌ലി സമ്മതിച്ചു.

തങ്ങള്‍ ചിത്രത്തില്‍ ഇല്ലാത്ത ദിവസമായിരുന്നു ഇതെന്നും ബാററിംഗ് ഓര്‍ഡറിലെ തന്റെ സ്ഥാനത്തെക്കുറിച്ച് മുമ്പും ഒരുപാട് തവണ ചര്‍ച്ച നടന്നിട്ടുണ്ടെന്നും.കെ.എല്‍. രാഹുല്‍ നന്നായി ബാറ്റു ചെയ്യുന്നുണ്ടെന്നും സ്വാഭാവികമായി അദ്ദേഹത്തെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുകയെന്നും കോഹ്‌ലി പറഞ്ഞു.

മറ്റുള്ള താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ കൂടിയായിരുന്നു തന്റെ സ്ഥാനത്തില്‍ മാറ്റം വരുത്തിയതെന്നും താന്‍ എപ്പോഴൊക്കെ നാലാം നമ്പരില്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ കാര്യങ്ങള്‍ എതിരായാണ് സംഭവിച്ചിട്ടുള്ളതെന്നും കോഹ്‌ലി പറഞ്ഞു. ഓസ്‌ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തെന്നും ഏല്ലാ കാര്യത്തിലും അവര്‍ തങ്ങളെക്കാള്‍ മുന്നിലായിരുന്നുവെന്നും എന്നാല്‍ ഈ ഒരു പരാജയം കൊണ്ട് ടീമിനെക്കുറിച്ച് ആരാധകര്‍ ആശങ്കപ്പെടെരുതെന്നും കോഹ്‌ലി പറഞ്ഞു.