SHARE

അർധസെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിയുടെ കരുത്തൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി. സ്കോർ ഓസീസ്-164/6, ഇന്ത്യ 168/4

ഓസീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ശിഖർ ധവാനും രോഹിത് ശർമയും ചേർന്ന് ആദ്യ വിക്കറ്റൽ 67 റൺസെടുത്തു. എന്നാൽ ഒരോവറിന്റെ വ്യത്യാസത്തിൽ 41 റൺസെടുത്ത ധവാനും 23 റൺസെടുത്ത രോഹിത്തും പുറത്തായി. തുടർന്നെത്തിയ കോഹ്ലി രാഹുലിനെ കൂട്ടുപിടിച്ച് സ്കോർ ഉയർത്തി. എന്നാൽ പിടിച്ചെറിഞ്ഞ ആദം സാമ്പയും ​ഗ്ലെൻ മാക്സവെല്ലും ഇന്ത്യയെ നന്നായി വെള്ളം കുടിപ്പിച്ചു.

സ്കോർ 108-ൽ നിൽക്കെ 14 റൺസെടുത്ത രാഹുൽ‍ പുറത്തായി. പിന്നാലെ തന്നെ റണ്ണൊന്നുമിടുക്കാതെ റിഷബ് പന്തും വീണു. തുടർന്ന് ദിനേശ് കാർത്തിക്കെനെ കൂട്ടുപിടിച്ചാണ് കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ച്.നാല് ഫോറും രണ്ട് സിക്സുമടക്കം കോഹ്ലി 61 റൺസെടുത്തു. കാർത്തിക്ക് 22 റൺസും