ഐ.സി.സി. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരിയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് കോഹ്ലി രണ്ടാം സ്ഥനത്തെത്തുന്നത്. പരമ്പര തുടങ്ങുന്നതിന് മുന്‍പ് ആറമാതായിരുന്നു കോഹ്ലിയുടെ സ്ഥാനം.
റാങ്കിങ്ങില്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. എകദിനത്തിലും ട്വന്റി 20യിലും ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് കോഹ്ലിയാണ്. ഒരേ സമയം മൂന്ന് ഫോര്‍മാറ്റുകളിലും ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യതയാണ് കോഹ്ലി ലക്ഷ്യം വെക്കുന്നത്. ട്വന്റി20യുടെ തുടക്കകാലത്ത്, റിക്കി പോണ്ടിങ്ങാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക താരം.
ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ബാറ്റിങ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരമായ ചെതേശ്വര്‍ പൂജാര നാലമതുണ്ട്. പരമ്പരിയിലെ പ്രകടനത്തോടെ ശ്രീലങ്കന്‍ താരം ദിനേശ് ചണ്ഡിമല്‍, ഒമ്പതാം സ്ഥാനത്തേക്കെത്തി.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്സനാണ് ഒന്നാമത്.ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ രണ്ടാമതും. ഇന്ത്യന്‍ താരങ്ങളായ രവിദ്ര ജഡേജ, ആര്.അശ്വിന് എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്.വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ ന്യൂസിലന്‍ഡ് ബൗളര്‍ നീല്‍ വാഗ്നര്‍ ഏഴാം സ്ഥാനത്തുണ്ട്.