SHARE

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രീക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ നായകന്‍. അദ്ദേഹം കളിയിലെ യഥാര്‍ത്ഥ ചാമ്പ്യനായിരുന്നുവെന്ന് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

സ്‌റ്റെയ്ന്‍ മുന്‍പ് 2008-2010 കാലഘട്ടത്തിലും തുടര്‍ന്ന് 2019 ലും ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി കളിച്ചിരുന്നു. ഈ കാലയളവില്‍ കോഹ്‌ലിയായിരുന്നു ടീം നായകന്‍.

ഏകദിന , ട്വന്റി – ട്വന്റി മത്സരങ്ങളില്‍ സ്‌റ്റെയിന്‍ തുടര്‍ന്നുമുണ്ടാകും. ഇവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ടെസ്റ്റില്‍ നിന്നു വിരമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

36 വയസ്സുള്ള സ്റ്റെയ്ന്‍ 96 ടെസ്റ്റുകളില്‍ നിന്നായി 439 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്തിട്ടുള്ള എട്ടാമത്തെ ബൗളറാണ് ഇദ്ദേഹം.

51/7 ആണ് ഏറ്റവും മികച്ച പ്രകടനം. 26 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച സ്റ്റെയിന്‍ 5 മത്സരങ്ങളില്‍ പത്തു വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്.