SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി – ട്വന്റിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ യുവതാരം ഋഷഫ് പന്തിനെ പുകഴ്ത്തി നായകന്‍ വിരാട് കോഹ്‌ലി. പന്ത് ഭാവിയിലേയ്ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന താരമാണെന്ന് കോഹ്‌ലി പറഞ്ഞു. അദ്ദേഹം ഏറെ വൈദഗ്ദ്യവും കഴിവുമുള്ള താരമാണ്  അദ്ദേഹത്തിന് അധികം  സമ്മര്‍ദം നല്‍കാതെ അവസരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു. ഒരു നല്ല ഫിനീഷര്‍ എന്ന നിലയിലേയ്ക്കുയരാന്‍ പന്തിനു കഴിയുമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

അന്ത്രാഷ്ട്ര ക്രിക്കറ്റ് മാച്ചുകളില്‍ വിത്യസ്ത രീതിയിലുള്ള സമ്മര്‍ദങ്ങളെയാണ് നേരിടേണ്ടി വരിക. എന്നാല്‍ ഇത്തരം കളികള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹം ടീമിന് വളരെ വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നു പറഞ്ഞ കോഹ്‌ലി തുടങ്ങിയടത്തു നിന്നും ഒരുപാട് മുന്നേറാന്‍ കഴിഞ്ഞിട്ടുള്ള താരമാണ് പന്തെന്നും പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിലും മോശം പ്രകടനത്തിന്റെ പേരില്‍ പന്ത് ഏറെ പഴി കേട്ടിരുന്നു.അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയതുവരെ ചോദ്യം ചെയ്യപ്പട്ടിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് മൂന്നാമത്ത മത്സരത്തില്‍ പന്ത് നടത്തിയത്.