SHARE

ഐപിഎല്ലിൽ ഇന്നലെ നടന്ന ലഖ്‌നൗ – ബാംഗ്ലൂർ മത്സരം സംഭവ ബഹുലമായിരുന്നു ഒട്ടനവധി മികച്ച നിമിഷങ്ങളാണ് കളിയിലുടനീളം ക്രിക്കറ്റ് ആരാധകർക്ക് കാണാനായത്. തോറ്റാൽ പുറത്ത് എന്ന സാഹചര്യത്തിൽ കളത്തിലിറങ്ങിയ ഇരു ടീമുകളും ജീവൻ മരണ പോരാട്ടം നടത്തിയപ്പോൾ കാണികൾക്ക് അതൊരു ക്രിക്കറ്റ് വിരുന്നായി. രജത് പഠിതാറിന്റെ മികച ബാറ്റിങ്ങിൽ തകർപ്പൻ സ്കോർ കണ്ടെത്തിയ ആർസിബിയെ രാഹുലും സംഘവും മറികടക്കാൻ ആഞ്ഞു ശ്രമിച്ചത് വിഫലമാവുകയായിരുന്നു. എന്നാൽ മികച്ച ക്രിക്കറ്റ് സ്പിരിറ്റ് കാണിക്കാൻ ഇരു ടീമിനും സാധിച്ചു.

കളിക്കളത്തിൽ മികച്ച നിമിഷങ്ങളാണ് ആരാധകർ കാണാൻ സാധിച്ചത്.എന്നാൽ മത്സരം പകർത്തുന്ന ക്യാമറ കണ്ണുകളിൽ പെടാത്ത ഒരു വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് ആരാധകർ. ലഖ്‌നൗ ബാറ്റിങ്ങിന്റെ അവസാന ഓവറിൽ സിക്സർ നേടി ദുഷ്മന്ത ചാമീര ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവം. ഗ്യാലറിയിലെ വേലിക്കെട്ട് ചാടിക്കടന്ന് ഒരു ആരാധകൻ കൊഹ്‌ലിക്കരികിലേക്ക് പാഞ്ഞടുക്കുകയായിരുന്നു എന്നാൽ കോഹ്‌ലിക്ക് അരികിൽ എത്തും മുന്നേ സെക്യൂരിറ്റി പോലീസ് ഉദ്യോഗസ്ഥൻ പാഞ്ഞെത്തി ആരാധകനെ പൊക്കിയെടുത്ത് ഓടുന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാവുന്നത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥന്റെ തകർപ്പൻ സമീപനത്തെ ബാഹുബലി മോഡൽ ആണെന്ന് കാണിച്ചു കോഹ്‌ലിയും കണികൾക്കിടയിൽ ചിരിപ്പടർത്തി