SHARE

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും തോൽവി ഏറ്റുവാങ്ങിയതോടെ ഈ‌സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടെന്ന നാണക്കേട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമായി. കൊൽക്കത്ത യ്ക്കെതിരായ മത്സരത്തിൽ വിജയം ഉറപ്പിച്ചതിന്‌ശേഷമായിരുന്നു, റസലിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ ബാംഗ്ലൂർ പരാജയത്തിലേക്ക് വീണത്.

അവസാന 4 ഓവറിൽ പ്രതിരോധിക്കാ‌ൻ 66 റൺസുണ്ടെന്നിരിക്കെ, ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ബാംഗ്ലൂരിനെ തോൽവിയിലേക്ക് തള്ളിയിട്ടത്. മത്സരത്തിൽ തോറ്റതിന് പിന്നാലെ കടുത്ത നിരാശനായാണ് കോഹ്ലിയെ കാണപ്പെട്ടത്. മത്സരത്തിന് ശേഷംസംസാരിക്കവെ ടീമിന്റെ ബോളിംഗിനെ അദ്ദേഹം ശക്തമായി വിമർശിച്ചു.

ഡെത്ത് ബോളിംഗിലെ ടീമിന്റെ മോശം പ്രകടനത്തിനെതിരെ കനത്ത വിമർശനമഴിച്ചുവിട്ട കോഹ്ലി, ബാാഗ്ലൂർ അവസാന 4 ഓവർ എറിഞ്ഞ രീതി അംഗീകരിക്കാനാവുന്നില്ലെന്നും കൂട്ടിച്ചേർത്തു. അവസാന 4 ഓവറിൽ 75 റൺസ് പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ 100 റൺസായാലും അത് പ്രതിരോധിക്കാൻ കഴിയില്ലെന്ന് ബോളർമാരെ വിമർശിച്ച് കൊണ്ട് ബാംഗ്ലൂർ നായകൻ പറഞ്ഞു.

നിരാശാജനകമായ സീസണിലൂടെയാണ് ബാംഗ്ലൂർ കടന്ന് പോകുന്നതെന്ന് പറയുന്ന കോഹ്ലിക്ക് പക്ഷേ ഇപ്പോളും ടീമിന്റെ പ്ലേ ഓഫ് സാധ്യതകളിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിക്കുന്നു.