SHARE

മികച്ച പ്രകടനം പുറത്തെടുക്കാത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്കു നടുവില്‍ നില്‍ക്കുന്ന ഋഷഭ് പന്തിന് പൂര്‍ണ്ണ പിന്തുണയുമായി നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. താരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ്ണ വിശ്വാസമാണുള്ളതെന്നും വിരാട് കോഹ്‌ലി പറഞ്ഞു. വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോഹ്‌ലിയുടെ പരമാര്‍ശങ്ങള്‍.

കളിക്കളത്തില്‍ പന്തിന് പിഴവുകള്‍ വരുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ഇരുന്ന് ആളുകള്‍ ധോണി….ധോണി.. എന്ന് ആരവം മുഴക്കുന്നത് പന്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും മികച്ച പ്രകടനം നടത്തേണ്ടത് പന്തിന്റെ ഉത്തരവാദിത്വമാണെന്നും അതിന് സമ്മര്‍ദ്ദങ്ങളില്ലാതെ കളിക്കാന്‍ പന്തിനെ അനുവദിക്കുകയാണ് വേണ്ടതെന്നും കോഹ്‌ലി പറഞ്ഞു.

-Advertisement-

മികച്ച പ്രകടനം പുറത്തെടുത്താല്‍ ഋഷഭ് പന്ത് വേറെ തലത്തിലുള്ള കളിക്കാരനാണെന്നും ഐപിഎല്ലില്‍ അത് നാം കണ്ടതാണെന്നും അത് കൊണ്ട് തന്നെ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും അയാളെ ഇത്രമാത്രം ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു.