SHARE

ബം​ഗ്ലാദേശിനതിരായ ടി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചെങ്കിലും ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലി തന്നെ നയിക്കും. പരമ്പരയിൽ മുഴുവനുമായും കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ കോഹ്ലിയെ ടെസ്റ്റ് ടീമിൽ നിലനിർത്തുകയായിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ്

അതേസമയം ദക്ഷിണാഫ്രിക്കയെക്കെതിരായ അവസാന ടെസ്റ്റിൽ കളിച്ച ഷഹബാസ് നദീം ടീമിൽ നിന്ന് പുറത്തായി. കുൽദീപ് യാദവും റിഷഭ് പന്തും ടീമിലേക്ക് തിരിച്ചെത്തി. നവംബർ 14-ന് ഇൻഡോറിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 22 മുതൽ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലും

-Advertisement-

ഇന്ത്യൻ ടെസ്റ്റ് ടീം; വിരാട് കോഹ്ലി, രോഹിത് ശർമ, മായങ്ക് അ​ഗർവാൾ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ,ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ,രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മൻ ​ഗിൽ, റിഷഭ് പന്ത്.