വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പരമ്പരകളെല്ലാം തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇനിയുള്ളത് നാട്ടില്‍ ദക്ഷിണാഫ്രീക്കയ്ക്കെതിരായ മത്സരങ്ങള്‍. ഇവിടെയും വിജയമാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം. ഇതിനിടയിലുള്ള ദിവസങ്ങള്‍ ടീമഗംങ്ങളെല്ലാവരും തന്നെ ആഘോഷത്തിലാണ്.
ഇപ്പോള്‍ വൈറലായിരിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പങ്കു വെച്ചിരിക്കുന്ന ചിത്രമാണ്. തന്റെ അവധി ആഘോഷത്തിനിടെ ഭാര്യ അനുഷ്ക ശര്മ്മയ്ക്കൊപ്പമുള്ളതാണ് ചിത്രം. ബീച്ചില്‍ അനുഷ്കയുടെ മടിയില്‍ തല ചായ്ച്ചിരിക്കുന്ന ചിത്രമാണ് കോഹ്ലി പങ്കു വച്ചിരിക്കുന്നത്.
ഇടം കൈ കൊണ്ട് കോഹ്ലിയെ ചുറ്റിപ്പിടിച്ച് വലംകൈ താടിക്ക് കുത്തിയാണ് അനുഷ്ക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. എന്തായാലും ഇതിനകം തന്നെ അരലക്ഷത്തിലേറെപേര് ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു.