SHARE

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണ്ണമെന്റില്‍ വെടിക്കെട്ട് ബാറ്റിംഗുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് യുവതാരം നിഖില്‍ നായിക്ക്. മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന നിഖില്‍ നായിക്ക് റെയില്‍വേസിനെതിരെ നടന്ന മത്സരത്തില്‍ 58 പന്തില്‍ 95 റണ്‍സാണ് അടിച്ച് കൂട്ടിയത്.

മത്സരത്തിന്റെ അവസാന ഓവറില്‍ അഞ്ചു സിക്‌സുകളും താരം ഗ്യാലറിക്ക് മുകളിലൂടെ സിക്സറിന് പറത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 177-5 (20) റണ്‍സാണ് നേടിയത്. റെയില്‍വേസിന്റെ മറുപടി 20 ഓവറില്‍ 156-10 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

എന്തായാലും താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ആവേശത്തിലാഴ്ത്തുകയാണ്. 2019 ഐ പി എല്‍ താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് നിഖില്‍ നായിക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 24കാരനായ നിഖില്‍ നായിക്ക് നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 2 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.