SHARE
സിൽവ, കോംപനി, ലാപോർട്ടെ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കണ്ട ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയിലേക്ക് ഉയരുകയാണ് ബെൽജിയംകാരൻ വിൻസെന്റ് കോംപനി. മാഞ്ചസ്റ്റർ സിറ്റി നാല് തവണ പ്രീമിയർ ലീ​ഗിൽ ജേതാക്കളായപ്പോഴും കിരീടമുയർത്തിയത് കോംപനിയായിരുന്നു.

ഒരു പതിറ്റാണ്ടോളമായി സിറ്റിയുടെ പിൻനിരയിൽ വിശ്വസ്തനായി കോംപനിയുണ്ട്. 2008-ൽ ജർമൻ ക്ലബ് ഹാംബർ​ഗറിൽ നിന്നാണ് കോംപനി സിറ്റിയിലെത്തുന്നത്. 2011-ൽ ക്ലബ് ക്യാപ്റ്റനായി നിയമിതനായ കോംപനി പിന്നീടിതുവരെ ടീമിനെ നയിച്ചു. 33-കാരനായ കോംപനിയുടെ സിറ്റിയിലെ അവസാന കാലങ്ങളാണിത്. ഈ സാഹചര്യത്തിൽ താൻ ഉപേക്ഷിച്ച് പോകുന്ന സാഹചര്യത്തിൽ പകരം ആര് ക്ലബ് ക്യാപ്റ്റനാകണമെന്ന് കാര്യത്തിൽ കോംപനിക്ക് നിശ്ചയമുണ്ട്

പ്രതിരോധതാരം അയ്മറിക്ക് ലാപോർട്ടെ, മുന്നേറ്റതാരം സെർജിയോ അ​ഗ്യൂറോ, മധ്യനിര താരങ്ങളായ ഫെർണാണ്ടിന്യോ, കെവിൻ ഡി ബ്രുയൻ തുടങ്ങിയവരൊക്കെ ടീമിലുണ്ടെങ്കിലും കോംപനിയുടെ പരി​ഗണനയിൽ മറ്റൊരാളാണ്. പോർച്ചു​ഗിസ് താരം ബെർണാർഡോ സിൽവയിലാണ് കോംപനി ഭാവി ക്യാപ്റ്റനെ കാണുന്നത്. ഇപ്പോൾ 50 ശതമാനം ക്യാപ്റ്റനാണ് സിൽവ, അതെപ്പോൾ 75 ശതമാനമാകുന്നോ അപ്പോൾ സിൽവ ടീമിനെ നയിക്കും, കോംപനി പറഞ്ഞു