SHARE

പൊതുവേ കളിക്കാരെ പ്രശംസിക്കുന്നതില്‍ ചെറിയതോതില്‍ പിശുക്കുള്ള ആളാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കെപി ഇപ്പോള്‍. കോഹ്‌ലി കാലഘട്ടത്തിന്റെ താരമാണെന്നാണ് അദേഹം പറയുന്നത്.

ട്വിറ്ററിലായണ് പീറ്റേഴ്‌സണ്‍ കോഹ്‌ലിയെ പ്രശംസിച്ചത്. അടുത്തിടെ കമന്റി ബോക്‌സുകളിലെ സ്ഥിര സാന്നിധ്യമാണ് പീറ്റേഴ്‌സണ്‍. യുവതാരങ്ങള്‍ക്ക് മാതൃകയാകുന്ന താരമാണ് വിരാടെന്നാണ് അദേഹം പറയുന്നത്. കളിയോടുള്ള ആത്മാര്‍ഥതയും സത്യസന്ധതയുമാണ് വിരാടിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അദേഹത്തിന് കഴിയുമെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.