SHARE

ഇന്ത്യന്‍ ഇതിഹാസതാരം അനില്‍ കുംബ്ലെയുടെ ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റ് പ്രകടനത്തിന് ഇന്ന് 19 വയസ്സ് തികയുന്നു. 1999ല്‍ പാകിസ്താനെതിരെ നടന്ന മത്സരത്തിലായിരുന്നു ഒരു ഇന്നിംഗ്‌സ് 10 പാക് വിക്കറ്റുകള്‍ വീഴ്ത്തി കുംബ്ലെ ചരിത്രം തീര്‍ത്തത്. കുംബ്ലെയുടെ മിന്നുന്ന പ്രകടനത്തിന്റെ ഫലമായി അന്ന് നടന്ന ടെസ്റ്റ് മത്സരത്തില്‍ 212 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 252 റണ്‍സ് നേടി. എന്നാല്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് മറുപടി അവസാനിച്ചത് 172 റണ്‍സില്‍. കുംബ്ലെ നാലും വിക്കറ്റുകളും ഹര്‍ഭജന്‍ സിംഗ് മൂന്നു വിക്കറ്റുകളുമാണ് ആദ്യ ഇന്നിംഗ്‌സില്‍ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നേടിയത് 339 റണ്‍സ്. ഇതോടെ പാകിസ്ഥാന്റെ വിജയലക്ഷ്യം 420 റണ്‍സ്. പാകിസ്ഥാന് വേണ്ടി ഷാഹിദ് അഫ്രിദിയും സയീദ് അന്‍വറും മികച്ച രീതിയില്‍ തുടങ്ങി.

എന്നാല്‍ പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. 26.3 ഓവര്‍ പന്തെറിഞ്ഞ കുംബ്ലെ 74 റണ്‍സ് വിട്ടുകൊടുത്ത് പാകിസ്ഥാൻ്റെ 10 വിക്കറ്റുകളും വീഴ്ത്തി ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചു. മത്സരത്തിലെ താരവും അനില്‍ കുംബ്ലെ ആയിരുന്നു. 1956 ഇംഗ്ലണ്ട് താരം ജെയിംസ് ചാള്‍സ് ലേകറും ഒരു ഇന്നിംഗ്‌സില്‍ പത്തു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ 53 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ലേകറുടെ പത്തുവിക്കറ്റ് പ്രകടനം.