SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിൽ ക്യാപ്റ്റൻ സെർജിയോ റാമോസ് തുടരുമോയെന്ന് വ്യക്തമല്ല. ക്ലബുമായുള്ള റാമോസിന്റെ കരാർ പുതുക്കൽ ചർച്ചകളൊക്കെ ത‌‌‌ടസപ്പെട്ടതോടെ താരം ക്ലബ് വിടാനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ റയൽ മുന്നോട്ടുവച്ച് അവസാന ഓഫർ റാമോസ് അം​ഗീകരിച്ച് റയലിൽ തുടർന്നേക്കും എന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു.

ഇതിനിടയിൽ റാമോസിനായി വലവിരിക്കുകയാണ് സ്പാനിഷ് ക്ലബ് തന്നെയായ സെവ്വിയ്യ. റാമോസ് മുമ്പ് കളിച്ചിരുന്ന ക്ലബ് കൂടിയാണ് സെവിയ്യ. ഒരു സ്പാനിഷ് റേഡിയോയാണ് സെവിയ്യ റാമോസിന് അഞ്ച് വർഷത്തെ കരാർ ഓഫർ ചെയ്തതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 35 വയസുള്ള റാമോസിന് 40 വയസ് വരെ കളിക്കാൻ അവസരമൊരുക്കുന്ന കരാറാണ് ക്ലബ് മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം മറ്റൊരു റോളും സെവിയ്യ ഓഫർ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

റയൽ വിടാൻ റാമോസിന് താൽപര്യമില്ല. എന്നാൽ ഇപ്പോൾ റയൽ മുന്നോട്ടുവച്ച് പുതുക്കിയ കരാർ ഓഫറിലും റാമോസിന് അത്ര താൽപര്യമില്ല. ഈ സാഹചര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് റാമോസാണ്. സെവിയ്യയുടെ അക്കാദമയിൽ നിന്ന് വളർന്നുവന്ന റാമോസ് 2005-ലാണ് റയൽ മഡ്രിഡിലേക്ക് കൂടുമാറിയത്