SHARE

സ്പാനിഷ് ലാലീഗ മത്സരങ്ങളിൽ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾക്ക് ജയം. ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സോസിദാദിനെ പരാജയപ്പെടുത്തിയപ്പോൾ, മറുപടിയില്ലാത്ത ഒരു ഗോളിന് ഐബറിനെയാണ് അത്ലറ്റിക്കോ മാഡ്രിഡ് വീഴ്ത്തിയത്.

ബാഴ്സയുടെ തട്ടകമായ ക്യാമ്പ്നൗവിൽ നടന്ന പോരാട്ടത്തിലാണ് അവരുടെ ജയം. 45-ം മിനുറ്റിൽ ലെംഗ്ലെറ്റ്, അറുപത്തിനാലാം മിനുറ്റിൽ ജോർഡി ആൽബ എന്നിവർ ബാഴ്സയ്ക്കായി‌ സ്കോർ ചെയ്തപ്പോൾ, അറുപത്തിരണ്ടാം മിനുറ്റിൽ ജുവാന്മിയാണ് റയൽ സോസിദാദിനായി ഗോൾ നേടിയത്. ഐബറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ജയം. 85-ം മിനുറ്റിൽ ലെമറാണ് ടീമിന്റെ വിജയ ഗോൾ നേടിയത്.