SHARE

നേപ്പാളില്‍ നിന്നുള്ള ലോകക്രിക്കറ്റിലെ അടയാളമാണ് പത്തൊമ്പതുകാരന്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ. ലോകമെങ്ങുമുള്ള ട്വന്റി-20 ലീഗുകളിലെ സജീവ സാന്നിധ്യമാണ് ഈ യുവതാരം. ലാമിച്ചാനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വിന്‍ഡീസ് ദ്വീപുകളില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള തയാറെടുപ്പിനിടെ യുഎസ് എംബസി വിസ നിഷേധിച്ചതാണ് കാരണം.

സിപിഎല്ലിന്റെ കുറച്ചു മത്സരങ്ങള്‍ നടക്കുന്നത് അമേരിക്കയിലാണ്. വിസയ്ക്കായി യുഎസ് എംബസിയിലെത്തിയ ലാമിച്ചാനെയോട് വിസ ക്യാന്‍സലായെന്ന മറുപടിയാണ് ലഭിച്ചത്. ലാമിച്ചാനെ ഈ സംഭവം ട്വീറ്റ് ചെയ്തതോടെ ക്രിക്കറ്റ് ലോകത്തും നേപ്പാളിലും സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. പ്രശ്‌നത്തില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.