SHARE

ചെൽസി പരിശീലകനെന്ന നിലയിൽ ഇതിഹാസതാരം ഫ്രാങ്ക് ലാംപാർഡിന് ആദ്യ ജയം. പ്രീ സീസൺ മത്സരത്തിൽ അയർലൻഡ് ക്ലബ് സെന്റ് പാട്രിക്സ് അത്ലെറ്റിക്കിനെയാണ് ചെൽസി തകർത്തത്.

പാട്രിക്സിന്റെ മൈതാനമായ റിച്ച്മണ്ട് പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളിനാണ് ചെൽസിയുടെ ജയം. മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ഇം​ഗ്ലീഷ് മധ്യനിരതാരം മേസൺ മൗണ്ടാണ് ചെൽസിക്കായി ആദ്യം അക്കൗണ്ട് തുറന്നത്. 31-ാം മിനിറ്റിൽ ലെഫ്റ്റ് ബാക്കായ എമേഴ്സൺ പാൽമിയേറി ചെൽസിയുടെ ലീഡുയർത്തി.

രണ്ടാം പകുതിയിൽ ഫ്രഞ്ച് സൂപ്പർതാരം ഒളിവർ ജിറൂഡ് ഇരട്ട​ഗോളുകൾ നേടിയതോടെ ചെൽസി ജയം ഉറപ്പായി. പരിശീലകസ്ഥാനമേറ്റെടുത്ത ശേഷമുള്ള രണ്ടാം മത്സരത്തിലാണ് ലാംപാർഡിന്റെ. ബൊഹീമിനയൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ അവസാന മിനിറ്റിൽ ​ഗോൾ വഴങ്ങി ചെൽസി സമനിലയിൽ കുരുങ്ങിയിരുന്നു.

പാട്രിക്സിനെതിരായ ജയത്തോടെ ചെൽസിയുടെ അയർലൻഡിലെ പരിശീലനം പൂർത്തിയായി. ഇനി ജപ്പാനിലേക്കായിരിക്കും ചെൽസി പറക്കുക. അവിടെവച്ച് സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയെ ചെൽസി നേരിടും.