SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഒക്ടോബർ മാസത്തെ മികച്ച പരിശീലകനുള്ള പുരുസ്കാരം ചെൽസിയുടെ ഫ്രാങ്ക് ലാംപാർഡിന്. ഈ സീസണിൽ മാത്രം ചെൽസി പരിശീലകനായെത്തിയ ലാംപാർഡിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

ഒക്ടോബറിൽ നടന്ന മൂന്ന് പ്രീമിയർ ലീ​ഗ് മത്സരങ്ങളിലും ചെൽസിയെ വിജയിത്തിലെത്തിച്ചതാണ് ലാംപാർഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ബേൺലി, ന്യൂകാസിൽ യുണൈറ്റഡ്, സതാംപ്ടൻ എന്നിവർക്കെതിരെയാണ് ചെൽസി കഴിഞ്ഞ മാസം വിജയിച്ചത്. ലിവർപൂളിന്റ യുർ​ഗൻ ക്ലോപ്, ലെസ്റ്റർ സിറ്റിയുടെ ബ്രണ്ടൻ റോജേഴ്സ് തുടങ്ങിയവരെ പിന്നിലാക്കിയാണ് ലാംപാർഡിനെ നേട്ടം.

ഈ പുരസ്കാരം സ്വന്തമാക്കിയതോടെ ഒരപൂർവ നേട്ടവും ലാംപാർഡിനെ തേടിയെത്തി. പ്രീമിയർ ലീ​ഗിൽ പ്ലെയർ ഓഫ് ദി മന്ത്, മാനേജർ ഓഫ് ദി മന്ത് പുരസ്കാരം നേടുന്ന മൂന്നാമത്തെ മാത്രം ആളാണ് ലാംപാർഡ്. കളിച്ചിരുന്ന കാലത്ത് നാല് തവണ പ്ലെയർ ഓഫ് ദി മന്ത് ആയിട്ടുണ്ട് ലാംപാർഡ്.