SHARE

ഐപിഎൽ അവസാനിക്കുന്നതിന് പിന്നാലെ തന്നെ യുഎഇയിൽ ടി20 ലോകകപ്പ് കൊടികയറുകയാണ്. കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് പോരാട്ടം അഞ്ച് വർഷത്തെ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യൻന്മാരായ വെസ്റ്റ് ഇൻഡീസക്കം പ്രധാന ടീമുകളെല്ലാം കിരീടം ലക്ഷ്യമിട്ടാണ് രം​ഗത്തുള്ളത്.

ടൂർണമെന്റിലെ ഫേവറിറ്റുകളിലൊരു ടീം ഇന്ത്യ തന്നെയാണ്. ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യ ഇക്കുറി ടൂർണമെന്റിലെ ആദ്യ പോരാട്ടം കളിക്കുന്നത്. ഈ മാസം 24-നാണ് ഈ മത്സരം. സന്തുലിതമായ ടീമുമായാണ് ഇന്ത്യ ലോകകപ്പിനെത്തുന്നത്. സമീപകാലത്തൊന്നും ഒരു ഐസിസി കിരീടം നേടിയിട്ടില്ലെങ്കിലും ഇക്കുറി ടി20 ലോകകപ്പിൽ ഇന്ത്യയെ ശ്രദ്ധിക്കണമെന്നാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം ലാൻസ് ക്ലൂസ്നർ പറയുന്നത്. ഇന്ത്യൻ ടീമിന്റെ ​ഗതി നിയന്ത്രിക്കുക രോഹിത് ശർമ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരാകുമെന്നും ക്ലൂസ്നർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ക്ലൂസ്നർ ഇക്കാര്യം പറഞ്ഞത്.

രോഹിത് വളരെയേറെ ശ്രദ്ധിക്കേണ്ട താരമാണ്, ഐസിസി ടൂർണമെന്റുകളിൽ വമ്പൻ പ്രകടനം പുറത്തെടുക്കാൻ കഴിയാറുണ്ട് രോഹിത്തിന്, റിഷഭ് പന്തും അത്തരത്തിലൊരാളാണ്, പന്തിനെപ്പോലെ ഒരാളെ ടീമിൽ കിട്ടിയതിൽ ഇന്ത്യ ഭാ​ഗ്യവന്മാരാണ്, ഇന്ത്യൻ ടീമിൽ വളരെ മികച്ച ഭാവിയുണ്ട് പന്തിന്, ബൗളിങ്ങിൽ ഇന്ത്യക്ക് ബുംറയുണ്ട്, ഏത് പിച്ചിലും വിക്കറ്റ് കൊയ്യാൻ മികവുള്ള താരമാണം ബുറം, ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ ടീമിന് തിരഞ്ഞെടുക്കാൻ ഒട്ടേറെ ആയുധങ്ങളുണ്ടെന്ന് വ്യക്തം, ക്ലൂസ്നർ പറഞ്ഞു.