SHARE

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 215 റൺസിന് ഓൾ ഔട്ടായി.‌ ഒരു ഘട്ടത്തിൽ 160-2 എന്ന നിലയിലായിരുന്ന അവർ 55 റൺസെടുക്കുന്നതിനിടെ അവസാന 8 വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്നെങ്കിലും മികച്ച തുടക്കമായിരുന്നു സന്ദർശകരുടേത്. 95 റൺസെടുത്ത ഓപ്പണർ ഉപുൽ തരംഗയയും, 42 റൺസെടുത്ത സദീര സമരവിക്രമയും കരുത്തായപ്പോൾ കീഴിൽ 121 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പിറവിയെടുത്തത്. എന്നാൽ ഇരുവരും പുറത്തായതിന് ശേഷം ലങ്കൻ ടീം തകരുകയായിരുന്നു.

മൂന്ന് വീതം വിക്കറ്റെടുത്ത കുൽദീപ് യാദവും, യുസ്വേന്ദ്ര ചഹലുമാണ് ലങ്കൻ ബാറ്റിംഗിനെ പിച്ചി ചീന്തിയത്. തരംഗയ്ക്കും സമരവിക്രമയ്ക്കും പുറമേ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനാകാത്തത് ഒരു ഘട്ടത്തിൽ മുന്നൂറ് കടക്കുമെന്ന് കരുതിയ ലങ്കൻ നിരയ്ക്ക് വിനയാവുകയായിരുന്നു. നിലവിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ 1-1 എന്ന നിലയിൽ നിൽക്കുന്നതിനാൽ ഇന്ന് വിശാഖപട്ടണത്ത് വിജയിക്കുന്നവർ പരമ്പര സ്വന്തമാക്കും