SHARE
കീറ്റൺ ജെന്നിങ്സ്

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 462 റൺസ്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോൾ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെന്ന നിലയിലാണ്. വിജയത്തിനായി ഇനിയും 447 റൺസ് കൂടി ലങ്കയക്ക് വേണം.

രണ്ടാം ഇന്നിം​ഗ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. 146 റൺസോടെ പുറത്താകാതെ നിന്ന കീറ്റൺ ജെന്നിം​ഗ്സാണ് ഇം​ഗ്ലണ്ടിന് മികച്ച ലീഡ് സമ്മാനിച്ചത്. 62 റൺസ് നേടിയ ബെൻസ്റ്റേക്സും മികച്ച പിന്തുണ നൽകി. ഇതോടെ, ആദ്യ ഇന്നിം​ഗ്സിലെ 139 റൺസ് ലീഡിനൊപ്പം രണ്ടാമിന്നിം​ഗ്സിലെ മികച്ച സ്കോറും കൂടി ചേർന്നതോടെ ലങ്കയ്ക്ക് മുന്നിൽ ഹിമാലയൻ വിജയലക്ഷ്യമാണ് ഇം​ഗ്ലണ്ട് വെച്ചിരിക്കുന്നത്.

മത്സരം രണ്ട് ദിവസവും കൂടി അവശേഷിക്കെ മികച്ച പ്രകടനം നടത്തിയാൽ വിജയിക്കാമെന്ന പ്രതീക്ഷ ലങ്കയ്ക്കുണ്ട്. ഓപ്പണർമാരായ കൗശൽ സിൽവയും ദിമുത് കരുണരത്നെയുമാണിപ്പോൾ ക്രീസിലുള്ളത്. എന്നാൽ ആദ്യ ഇന്നിം​​ഗസിൽ തകർത്ത ഇം​ഗ്ലീഷ് ബൗളർമാരാണ് എതിർവശത്ത് എന്നത് ലങ്കയ്ക്ക് ആശങ്കയാണ്.