SHARE
കുശാൽ പെരേര

ശ്രീലങ്കയിലെ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഉശിരൻ തുടക്കം. ഇന്ന് നടന്ന ഉദ്ഘാടമത്സരം തന്നെ സൂപ്പർ ഓവറിലാണ് വിധി നിശ്ചയിച്ചത്. സൂപ്പർ ഓവറിലേക്ക കടന്ന മത്സരത്തിൽ കാൻഡി ടസ്ക്കേഴ്സിനെ വീഴ്ത്തി കൊളംബോ കിങ്സ് ആദ്യ ജയം നേടി.

മത്സരത്തിൽ ടോസ് നഷ്ടമായാണ് കാൻഡ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ ക്യാപ്റ്റൻ കുശാൽ പെരേരയുടേയും അഫ്​ഗാൻ താരം റഹ്മാനുള്ള ​ഗുർഭാസിന്റേയും മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് അവർ നേടി. ഇന്ത്യൻ താരം ഇർഫാൻ പത്താൻ ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്തില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊളംബോ ദിനേശ് ചാണ്ഡിമലിന്റെ അർദസെഞ്ച്വറി മികവിലാണ് കുതിച്ചത്. എന്നാൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ഇസ്രു ഉഡാനയാണ് അവസാനപന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് സ്കോർ തുല്യമാക്കിയത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കൊളംബോ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റങ്ങിനിറങ്ങിയ കാൻഡിക്ക് വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും 12 റൺസേ നേടനായുള്ളു. ഇതോടെ വിജയം കൊളംബോയ്ക്കൊപ്പം നിന്നു. ഇതോടെ ലങ്ക പ്രീമിയർ ലീ​ഗിൽ ഉശിരൻ കൊടിയേറ്റവും നടന്നു.