SHARE

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാൻ തകർപ്പൻ ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സിൽ കേരളത്തെ വെറും 90 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 240/7 എന്ന നിലയിലാണ്. ഇപ്പോൾത്തന്നെ 150 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് രാജസ്ഥാനുണ്ട്. കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യമാണിത്‌.

സെഞ്ചുറിയ്ക്ക് അടുത്ത് വരെയെത്തിയ ഓപ്പണർ വൈ ബി കോട് ഹരിയുടെ ബാറ്റിംഗാണ് രാജസ്ഥാനെ മുന്നോട്ട് നയിച്ചത്.92 റൺസെടുത്ത താരം കേരള ബോളർമാർക്കെതിരെ ആധിപത്യത്തോടെയാണ് ബാറ്റ് വീശിയത്. 67 റൺസെടുത്ത ആർ കെ ബിഷ്ണോയിയും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. കേരളത്തിന് വേണ്ടി ജലജ് സക്സേന അഞ്ച് വിക്കറ്റുകളും, നിധീഷ് എംഡി രണ്ട് വിക്കറ്റുകളും വീഴ്ത്തി.