SHARE

സൂപ്പർ താരം ലയണൽ മെസി സ്വന്തമാക്കിയ നേട്ടങ്ങളുടെ ഒരു ശതമാനം പോലും ഡീ​ഗോ മറഡോണ നേടയിട്ടില്ലെന്ന് ഇതിഹാസ​ഗോൾകീപ്പർ ജോസ് ഷിലാവർട്ട്. ഒരു അർജന്റൈൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാ​ഗ്വെയുടെ ഇതിഹാസതാരം ഇക്കാര്യം പറഞ്ഞത്.

ഭൂമിയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം മെസിയാണ്, അക്കാര്യത്തിൽ ഒരു സംശയം പോലുമില്ല, മെസി ഇക്കാലയളവിൽ സ്വന്തമാക്കിയ നേട്ടങ്ങളും ഒരു ശതമാനം പോലും മറഡോണ നേടിയിട്ടില്ല, സ്പെയിന് വേണ്ടി കളിക്കാനുള്ള അവസരം സ്വീകരിക്കാതെ അർജന്റന തിരഞ്ഞെടുത്തതിൽ മെസിയോട് അർജന്റീനക്കാർ നന്ദി പറയണം,മെസി കളിക്കുന്നത് കാണാൻ തന്നെയൊരു സുഖമാണ്, ഷിലാവർട്ട് പറഞ്ഞു.

-Advertisement-

മെസിയേയും മറഡോണയേയും താരതമ്യം ചെയ്യുമ്പോൾ ലോകകപ്പ് കിരീടമാണ് പലപ്പോഴും മറഡോണയെ മെസിക്ക് മുകളിൽ പ്രതിഷ്ഠിക്കാൻ കാരണം. ഇതിനോടാണ് ഇപ്പോൾ ഷിലാവർട്ട് ഇത്തരത്തിൽ പ്രതികരിച്ചത്. അതേസമയം തന്നെ കളിച്ചിരുന്ന കാലത്ത് തന്നെ മറഡോണയും ഷിലാവർട്ടും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതും ഷിലാവർട്ടിന്റെ ഈ പ്രതികരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും വാദമുണ്ട്.