SHARE

ലോകഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ ിവാഴ്ത്തപ്പെടുന്ന സെസ്ക് ഫാബ്രി​ഗാസ് ഇന്ത്യൻ സൂപ്പർ ലീ​ഗിലേക്ക് വരാൻ ആലോചന നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

മാർക്കസിന്റെ ട്വീറ്റ് പ്രകാരം ഫാബ്രി​ഗസിന്റെ പ്രതിനിധികൾ ഐഎസ്എൽ ക്ലബ് എഫ്സി ​ഗോവയുമായി ബന്ധപ്പെട്ടിരുന്നു. ​ഗോവയ്ക്ക് ഓഫർ ചെയ്യാവുന്ന പ്രതിഫലം എത്രയാണെന്നും അവർ ചോദിച്ചിരുന്നു. എന്നാൽ സ്പാനിഷ് താരമായ ഫാബ്രി​ഗസിന് വേണ്ടി മുടക്കേണ്ടിവരുന്ന തുക തങ്ങൾക്ക് താങ്ങാനാകുന്നതല്ല എന്ന് വ്യക്തമായ ​ഗോവ നേത്വത്വം, ഈ നീക്കം മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യപ്പെട്ടില്ല.

35-കാരനായ ഫാബ്രി​ഗസ്, ആഴ്സനൽ, ബാഴ്സലോണ, ചെൽസി തുടങ്ങിയ വമ്പൻ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ് മൊണാക്കോയിലാണ് ഫാബ്രി​ഗസ് കഴിഞ്ഞ സീസണിൽ കളിച്ചത്. ഇക്കുറി മൊണാക്കോ വിട്ടശേഷമാണ് താരം ഐഎസ്എല്ലിലേക്ക് വരാൻ പ്ലാൻ ഇട്ടത്. ഇതി നടക്കാതെ വന്നതിന് പിന്നാലെ താരം ഇറ്റലിയിലെ രണ്ടാം ഡിവിഷൻ ക്ലബായ കൊമൊയിലേക്ക് കൂടുമാറി.