SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് എ.സി. മിലാനെ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഇതിഹാസങ്ങൾ എത്തുന്നു. പൗളോ മാൾദിനി, സോവിനിമിർ ബോബൻ എന്നീ വിഖ്യാത താരങ്ങളാണ് ക്ലബിന്റെ ഭരണരം​ഗത്തേക്കെത്തുന്നത്. മിലാൻ ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണിത്.

ക്ലബിന്റെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തേക്കാണ് മിലാന്റെ ഇതിഹാസ നായകനായ മാൾദിനി തിരിച്ചെത്തുന്നത്. പുതിയതായി സൃഷ്ടിച്ച് ചീഫ് ഫുട്ബോൾ ഓഫീസർ സ്ഥാനത്തേക്കാണ് ക്രൊയേഷ്യൻ സൂപ്പർതാരം ബോബൻ എത്തുന്നത്. കഴിഞ്ഞ സീസണിലും ആദ്യ നാലിലെത്തി ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടാൻ മിലാന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ടീമിലെ അടിമുടി മാറ്റം. പരിശീലകനായിരുന്ന ​ഗെന്നാരോ ​ഗട്ടൂസോയും സ്ഥാനമൊഴിഞ്ഞിരുന്നു.

കരിയർ മുഴുവൻ മിലാൻ ജേഴ്സിയൽ കളിച്ച താരമാണ് മാൾദിനി. മിലാനെ യൂറോപ്പിലെ മികച്ച ടീമാക്കി ഒരു കാലത്ത് നിലനിർത്തിയത് മാൾദിനിയടങ്ങുന്ന പ്രതിരോധനിരയുടെ മികവായിരുന്നു. 1998 ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാമതെത്തിയപ്പോൾ നായകനായിരുന്നു ബോബൻ. 1991 മുതൽ പത്ത് വർഷം മിലാനായി കളിച്ചിട്ടുമുണ്ട്.