SHARE

ഏഴാം എഡിഷൻ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഈ വർഷം ഡിസംബർ ആറാം തീയതി ആരംഭിക്കാനിരിക്കെ ടൂർണമെന്റുമായി ബന്ധപ്പെട്ട് പുതിയ ചില തീരുമാനങ്ങൾ കൈക്കൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ കളിക്കുന്ന ടീമുകളോട് അവരുടെ സംഘത്തിൽ 140 കിമി/മണിക്കൂർ വേഗത്തിൽ പന്തെറിയുന്ന ഫാസ്റ്റ് ബോളർമാരെയും, ഏറ്റവും കുറഞ്ഞത് ഒരു ലെഗ് സ്പിന്നറെയും ഉൾപ്പെടുത്തണം എന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഇപ്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.

ഇതിന്‌പുറമേ മറ്റ് ചില നിർദ്ദേശങ്ങൾ കൂടി ഫ്രാഞ്ചൈസികൾക്ക്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നൽകിയിട്ടുണ്ട്. എല്ലാ ടീമിലും ഒരു വിദേശ പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ്, ട്രെയിനർ എന്നിവർ വേണം, ബംഗ്ലാദേശിലെ ‌പരിശീലകർക്ക് ടീമുകളുടെ സഹ പരിശീലകനായി മാത്രമേ പ്രവർത്തിക്കാനാവൂ, എല്ലാ ടീമുകളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിലെ‌ ഡയറക്ടർമാരിലൊരാളെ അവരുടെ ടീം ഡയറക്ടറായി നിയമിക്കണം എന്നിവയാണിത്.

ബംഗ്ലാദേശ് താരങ്ങൾക്ക് വേഗതയേറിയ ബോളർമാർക്ക് മുന്നിലും, ലെഗ് സ്പിന്നർമാർക്ക് മുന്നിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ ഈ നീക്കം സഹായിക്കുമെന്നാണ് ക്രിക്കറ്റ് ബോർഡ് പറയുന്നത്. ഇതിന് പുറമേ ഇത്തവണ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ താരങ്ങളുടെ പ്രതിഫലം വർധിക്കുമെന്നും സൂചനകളുണ്ട്.