SHARE

​ഞായറാഴ്ച ലാ ലി​ഗയിൽ അത്ലെറ്റിക്ക് ബിൽവാബോയെ നേരിടാനൊരുങ്ങുന്ന ലെവന്റെയ്ക്ക് ആശങ്ക. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോ​ഗിക്കപ്പെട്ട ​ഗോൾ കീപ്പർ അയ്റ്റർ ഫെർണാണ്ടസിന് കളിക്കാൻ സാധിച്ചേക്കില്ലെന്നാതാണ് ലെവന്റെയെ കുഴപ്പിക്കുന്നത്.

ബാഴ്സലോണയ്ക്കെതിരായ ​ഗംഭീരവിജയത്തിലടക്കം ലെവന്റെയുടെ ​ഗോൾവല കാത്തത് ഫെർണാണ്ടസായിരുന്നു. എന്നാൽ ഞായറാഴ്ച സ്പെയിനിൽ പൊതുതിരഞ്ഞടുപ്പ് നടക്കുകയാണ്. ഇതിനിടയിലാണ് സ്വന്തം നാട്ടിലുള്ള ഒരു പോളിങ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫെർണാണ്ടെസിനെ തിരഞ്ഞെടുപ്പ് സമിതി നിയോ​ഗിച്ചത്. വോട്ടർ പട്ടികയിലുള്ള ആരെ വേണമെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കാൻ സ്പെയിനിൽ വകുപ്പുണ്ട്. ഇതോടെയാണ് ഫെർണാണ്ടസും ചുമതലയിൽ വന്നത്.

എന്നാൽ അത്യാവശ്യ സാഹചര്യങ്ങളിൽ ഇവരെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. ഇതോടെ ഫെർണാണ്ടസിനെ ഈ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ് പ്രാദേശിക തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകി. എന്നാൽ ഇത് അവർ തള്ളി. ഇതോടെ രണ്ടാമതും അപ്പീലിനൊരുങ്ങുകയാണ് ക്ലബ്