ചാമ്പ്യന്‍സ് ലീഗില്‍ ലെവന്‍ഡോസ്കിക്ക് ചരിത്ര നേട്ടം. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഏക്കാലത്തേയും മികച്ച അഞ്ചു ഗോള്‍വേട്ടക്കാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ബയേണിന്റെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കി. റൂഡ് വാന്‍ നിസ്റ്റല്‍ റോയിയെയാണ് താരം പിന്നിലാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ഒളിമ്പ്യക്കോസിനെതിരെ നേടിയ ഇരട്ടഗോളുള്പ്പെടെ 58 ഗോളുകളാണ് ചാമ്പ്യന്‍ലീഗില്‍ താരത്തിന്റെ പേരിലുള്ളത്. 60 ഗോളുമായി കെരീം ബെന്‍സിമ, 71 ഗോളുമായി റൗള്‍, 112 ഗോളുമായി മെസ്സി, 127 ഗോളുമായി റൊണാള്‍ഡോ എന്നിവരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അഞ്ചുപേരുടെ പട്ടികയിലുള്ളത്.
ഈ സീസണില്‍ ഇതുവരെ ബയേണിനുവേണ്ടി 18 ഗോളുകള്‍ നേടാന്‍ ലെവന്‍ഡോസ്കിക്കായി. ഒളിമ്പ്യാക്കോസിനെതിരെയാ മത്സരത്തില്‍ ബയേണ്‍ വിജയിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു വിജയം.