SHARE

ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവസ്‌ക്കിക്ക് നേട്ടത്തിന്റെ മറ്റൊരു പൊന്‍തൂവല്‍ കൂടി. തുടര്‍ച്ചയായി ഏഴാം തവണയും പോളണ്ടിലെ മികച്ച ഫുട്‌ബോളറായി ലെവന്‍ഡോവ്‌സ്‌കി തിരഞ്ഞെടുക്കപ്പെട്ടു.

പോളണ്ടിലെ പ്രശസ്തമായ പില്‍ക നൊന്‍സ എന്ന ഫുട്‌ബോള്‍ മാസിക നടത്തിയ വോട്ടെടുപ്പിലാണ് ലെവന്‍ഡോവ്‌സ്‌കി ഒന്നാമതെത്തിയത്. 2010-പോളണ്ട് ദേശീയ ടീമിലും നേരത്തെ ബൊറൂസിയ ഡോര്‍ട്ടമുണ്ടിലും ലെവന്‍ഡോവ്‌സ്‌കിയുടെ സഹതാരമായിരുന്ന ജാക്കുബ് ബ്ലാസിക്കോവ്‌സ്‌കി നേടിയ ശേഷം ലെവന്‍ഡോവസ്‌കിയല്ലാതെ ഈ പുരസ്‌കാരത്തിന് മറ്റൊരു അവകാശിയുണ്ടായിട്ടില്ല.

പോളണ്ടിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതിനൊപ്പം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനായി നടത്തിയ പ്രകടനവുമാണ് ലെവന്‍ഡോവ്‌സ്‌കിക്ക് ഗുണമായത്. കഴിഞ്ഞ ദിലസം ബുന്ദസ് ലിഗയില്‍ ഷാല്‍ക്കെക്കെതിരായ മത്സരത്തിലും ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടി. ഇതോടെ സീസണില്‍ ബയേണിന്റെ 11 ഹോം മത്സരങ്ങളിലും ലെവന്‍ഡോസ്‌കി ഗോള്‍ നേടി.