SHARE

പ്രീമിയര്‍ ലീഗില്‍ ലൈസസ്റ്ററിന്റെ തേരോട്ടം തുടരുന്നു ആസ്റ്റന്‍ വില്ലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ലൈസസ്റ്റര്‍ തകര്‍ത്തത്. നിലവില്‍ എട്ടു പോയിന്റ് വിത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് ലൈസസ്റ്റര്‍. ഇരുപതാം മിനിട്ടില്‍ വാര്‍ഡിയുടെ ഗോളിലൂടെ ലൈസസ്റ്റര്‍ ലീഡ് നേടി. 41-ാം മിനിറ്റില്‍ ഇഹനാച്ചോയിലൂടെ ലീഡ് ഉയര്‍ത്തി എന്നാല്‍ ഇഞ്ചുറി ടൈമില്‍ ജാക് ഗ്രിലീഷിലൂടെ വില്ല ഒരു ഗോള്‍ മടക്കി.

രണ്ടാം പകുതിയില്‍ ജോണി ഇവാന്‍സും 75-ാം മിനിറ്റില്‍ വീണ്ടും വാര്‍ഡിയും ലക്ഷ്യം കണ്ടതോടെ 1-4 നു ലൈസസ്റ്റര്‍ വിജയിച്ചു. മറ്റൊരു മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ഷെഫീല്‍ഡ് യുണൈറ്റഡ് വിജയിച്ചു . നോര്‍വിച്ച് സിറ്റിക്കെതിരെയായിരുന്നു മത്സരം. 27-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ടെറ്റിയിലൂടെയായിരുന്നു നോര്‍വിച്ച് ലീഡ് നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഷെഫീല്‍ഡ് വിജയം കണ്ടു. 49-ാം മിനിറ്റില്‍ എന്‍ഡാ സ്റ്റിവന്‍സും 52-ാം മിനിറ്റില്‍ ജോര്‍ജ് ബാല്‍ഡോക്കുമാണ് ഗോളുകള്‍ നേടിയത്.