SHARE

ടോട്ടനം പരിശീലകനായി ഹോസെ മൗറീന്യോ ചുമതലയേറ്റ് രണ്ട് ദിവസം കഴിയുന്നതേയുള്ളു. എന്നാൽ ഇതിനിടയിൽ തന്നെ ഒരു കിടിലൻ പത്രസമ്മേളനത്തിലൂടെ മൗറീന്യോ താൻ പഴയ മൗറീന്യോ തെളിയിച്ചുകഴിഞ്ഞു. ഇതിനുപുറമെ ടോട്ടനം പരിശീലവേഷത്തിൽ ആദ്യ മത്സരം തുടങ്ങും മുമ്പ് തന്നെ പുതിയൊരു എതിരാളിയേയും മൗറീന്യോയ്ക്ക് കിട്ടിക്കഴിഞ്ഞു

ഫ്രഞ്ച് പരിശീലകൻ ക്രിസ്റ്റോഫ് ​ഗാൾട്ടയറാണ് മൗറീന്യോയുടെ പുതിയ എതിരാളി. ഫ്രഞ്ച് ക്ലബ് തന്നെയായ ലിലെയുടെ പരിശീലകനാണ് ​ഗാൾട്ടയർ. തന്റെ കീഴിൽ ലിലെയിൽ സഹപരിശീലകരായിരുന്ന രണ്ട് പേരെ മൗറീന്യോ ടോട്ടനത്തിലേക്ക് കടത്തിയതാണ് ​ഗാൾട്ടയറിനെ ചൊടിപ്പിച്ചത്. മൗറീന്യോ ടോട്ടനത്തിലെത്തിയതിന് പിന്നാലെ ന്യൂനോ സാന്റോസ്,ജാവോ സാക്രമെന്റോ എന്നിവരെയാണ് മൗറീന്യോ തന്റെ പരിശീലകസംഘത്തിൽ ഉൾപ്പെടുത്തിയത്.

തന്റെ സഹപരിശീലകരെ മൗറീന്യോ സ്വന്തമാക്കിയ രീതിയാണ് ​ഗാൾട്ടയറിനെ അസ്വസ്ഥാനാക്കുന്നത്. പി.എസ്.ജിയുമായുള്ള ലീ​ഗ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ക്ലബ്, ഇതിനിടയിലാണ് തന്റെ സഹപരിശീലകരെ മൗറീന്യോ ഒപ്പം കൂട്ടിയത്. അവരെ കുറ്റം പറയുന്നില്ല, എന്നാൽ ഇതായിരുന്നില്ല രീതി, ​​ഗാൾട്ടയർ പറഞ്ഞു. സഹപരിശീലകർ ക്ലബ് വിടുന്ന കാര്യം വിവരം പ്രസിഡന്റ് ഫോണിൽ വിളക്കുമ്പോഴാണ് താൻ അറഞ്ഞതെന്നും ​ഗാൾട്ടയർ പറഞ്ഞു.