SHARE

ജൂണിൽ ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു‌‌. മുന്നേറ്റ സൂപ്പർ താരങ്ങളായ പൗളോ ഡിബാല, മൗറോ ഇക്കാർഡി എന്നിവരെ പരിശീലകൻ സ്കലോണി ടീമിലേക്ക് പരിഗണിച്ചില്ല‌. ഇതോടെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും ഇവരിരുവരും അർജന്റീന ടീമിലുണ്ടാകുന്ന കാര്യം സംശയത്തിലായി.

സൂപ്പർ താരങ്ങളായ ലയണൽ മെസി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ എന്നിവർ അണിനിരക്കുന്ന 30 അംഗ ടീമിൽ ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, എമിലിയാനോ ബ്യുൻഡിയ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. അടുത്ത മാസം നാലിനും, ഒൻപതിനുമാണ് അർജന്റീന ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്കിറങ്ങുക. നാലാം തീയതി ചിലിയെ നേരിടുന്ന ടീം, അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് കൊളംബിയക്കെതിരെ ഏറ്റുമുട്ടുക.

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീം ഇങ്ങനെ,

മാർക്കസ് അക്യൂന, സെർജിയോ അഗ്യൂറോ, ലൂക്കാസ് അലാറിയോ, എമിലിയാനോ ബ്യുൻഡിയ, ഏഞ്ചൽ കൊറിയ, ജോക്വിൻ കൊറിയ, റോഡ്രിഗോ ഡി പോൾ, ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഡൊമിൻ ഗ്വസ്, യുവാൻ ഫോയ്ത്ത്, പപ്പു ഗോമസ്, നിക്കോളാസ് ഗോൺസാലസ്, ജിയോവാനി ലോസെൽസോ, അഗസ്റ്റിൻ മർച്ചെസിൻ, എമിലിയാനോ മാർട്ടിനസ്, ലൗട്ടാരോ മാർട്ടിനസ്, ലിസാൻഡ്രോ മാർട്ടിനസ്, ലൂക്കാസ് മാർട്ടിനസ്, ലയണൽ മെസി, ലഹ്വൽ മൊലിന, ജുവാൻ മൂസോ, ഗ്വിഡോ റൊഡ്രീഗസ്, ക്രിസ്റ്റ്യൻ റൊമേറോ, ലൂക്കാസ് ഒക്കാമ്പസ്, നിക്കോളാസ് ഒട്ടാമെൻഡി, എസെക്വിൽ പലാസിയോസ്,‌ പാലൊമിനോ, ലിയാൻഡ്രോ പരഡെസ്, ജെർമ്മൻ പെസെല്ല, നിക്കോളാസ് ടഗ്ലിയാഫിക്കോ.