SHARE

ലയണൽ മെസിയുടെ ബാഴ്സലോണ ട്രാൻസ്ഫർ വിവാദങ്ങൾക്ക് അധികം വൈകാതെ അവസാനമുണ്ടാകുമെന്ന് സൂചന. താരത്തെ റിലീസ് ക്ലോസ് ഒഴിവാക്കി ക്ലബ്ബ് വിടാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ ബാഴ്സലോണ ഉറച്ചു നിന്നതോടെ ഒരു വർഷം കൂടി കറ്റാലൻ ക്ലബ്ബിൽ തുടരാൻ മെസി തീരുമാനിച്ചതായാണ് വിവരം.

ട്രാൻസ്ഫർ വിവാദം കോടതിയിലേക്ക് കൊണ്ടു പോകാ‌ൻ മെസി ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ അദ്ദേഹം ക്ലബ്ബുമായി‌ കരാറുള്ള 2021 വരെ കറ്റാലൻ ക്ലബ്ബിൽ തുടരുമെന്നും ടി വൈ സി സ്പോർട്സും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന്‌ സ്പാനിഷ് സമയം വൈകിട്ട് അഞ്ച് മണിക്ക്, ക്ലബ്ബിൽ തുടരുമെന്നുള്ള ലയണൽ മെസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തുമെന്നാണ് ഇ എസ് പി എന്നിന്റെ മോയ്സസ് ലോറൻസ് വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും ഇതിനായി വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.