SHARE

ഖത്തറിലെ ലോകകപ്പ് കിരീടം അർജന്റൈൻ ജനതയ്ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നത് ലോകം സാക്ഷ്യം വഹിക്കുന്ന ദിവസങ്ങളാണ് കടന്നുപോയത്. ഇതിഹാസതാരം ലയണൽ മെസിയിലൂടെയാണ് ആ കിരീടനേട്ടമെന്നത് അവരുടെ സന്തോഷം ഇരട്ടിയാക്കുന്നു.

ലോകകപ്പ് നേട്ടത്തിന് പിന്നാലെ മെസിയോടുള്ള നന്ദിയും സ്നേഹവും ആരാധനയും പ്രകടിപ്പിച്ച ഒരു കർഷകനാണിപ്പോൾ ലോകശ്രദ്ധ നേടിയത്. അർജന്റീനയിലെ കോർഡോബയിലുള്ള ചോളം കർഷകനായ മാക്സിമില്യാനോ സ്പിനാസെ മെസിയെ തന്റെ കൃഷിയിടത്തിൽ പുനസൃഷ്ടിച്ചാണ് ലോകത്തെ വിസ്മയിപ്പിച്ചത്.

പ്രത്യേക പാറ്റേണിൽ ചോളവിത്തുകൾ നടുകയാണ് സ്പിനാസെ ചെയ്തത്. ഇതോടെ ചെടികൾ വളർന്നുവന്നത് മെസിയുടെ മുഖത്തിന്റെ രൂപത്തിലാണ്. കാർലോസ് ഫാരിസെല്ലി എന്ന എൻജിനീയറാണ് ഇത്തരത്തിലുള്ള പാറ്റേൺ രൂപീകരിച്ചത്. ഇപ്പോൾ ആ ചോളപ്പാടത്തെ മെസിയുടെ മുഖം ലോകം മുഴുവൻ പ്രചരിക്കുകയാണ്.