SHARE

ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ (FICA) പ്രസിഡന്റായി നിയമിതമാകുന്ന ആദ്യ വനിതയായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ലിസ സ്തലേക്കർ. സ്വിറ്റ്സർലൻഡിലെ ന്യോണിൽ നടന്ന FICA എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് 2013 ലെ വനിതാ ലോകകപ്പ് ജേതാവ് കൂടിയായ താരത്തിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്

മുൻ ഇന്ത്യൻ അണ്ടർ 19 താരവും പിന്നീട് ഇംഗ്ലണ്ട് ക്രിക്കറ്റ് താരവുമായ വിക്രം സോളങ്കിയുടെ പിൻഗാമിയായാണ് സ്ഥലേക്കർ എത്തുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും ആവേശവുമുണ്ട് എന്ന് ലിസ സ്തലേക്കർ പറഞ്ഞു. ” ഫിസയുടെ പുതിയ പ്രസിഡന്റായതിൽ എനിക്ക് അങ്ങേയറ്റം സന്തോഷവും ആവേശവും തോന്നുന്നു” ഞങ്ങളുടെ ആൺ-പെൺ കളിക്കാർക്ക് മുമ്പത്തേക്കാൾ കൂടുതൽ ക്രിക്കറ്റ് ഉൾക്കൊള്ളുന്ന രീതിയിലേക്ക് പുതിയ ഘട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിക്കുകയാണ്. ക്രിക്കറ്റ് തീർച്ചയായും ഒരു ആഗോള ഗെയിമായി മാറുന്നുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് കൂടുതൽ രാജ്യങ്ങൾ നടത്തുന്നത് എന്നും സ്ഥലേക്കർ പറഞ്ഞു