SHARE

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വിയോടെ തുടക്കം. ഗ്രൂപ്പ് ഇയില്‍ നപ്പോളിയാണ് എതിരില്ലാത്ത രണ്ടു ഗോളിന് ഇംഗ്ലീഷുകാരുടെ കഥകഴിച്ചത്. രണ്ടു ഗോളുകളും രണ്ടാംപകുതിയിലാണ്. ഡ്രീസ് മെര്‍റ്റന്‍സ് പെനാല്‍റ്റിയിലൂടെ (82) ആദ്യ ഗോള്‍ നേടി. ഫെര്‍ണാണ്ടോ ലോറെന്റെ ഇഞ്ചുറിടൈമിലാണ് ലിവറിന്റെ നെഞ്ചില്‍ രണ്ടാമത്തെ അടിയും അടിച്ചത്.

ലിവര്‍പൂളിന്റെ ആക്രമണങ്ങളെ സമര്‍ഥമായി തടഞ്ഞ നപ്പോളി രണ്ടാംപകുതിയില്‍ സമര്‍ഥമായി കളിച്ചതാണ് ലിവറിന് അടിതെറ്റാന്‍ കാരണം. മറ്റൊരു ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കും തോല്‍വിയോടെ തുടങ്ങേണ്ടിവന്നു. വലന്‍സിയയാണ് 1-0ത്തിന് ചെല്‍സിയെ വീഴ്ത്തിയത്. കളിയിലെ ആധിപത്യം ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടതാണ് ഇംഗ്ലീഷ് ക്ലബിന് തിരിച്ചടിയായത്. എഴുപത്തിനാലാം മിനിറ്റില്‍ റോഡ്രിഗോയാണ് ഗോള്‍ കണ്ടെത്തിയത്.