SHARE

ആരാധകരിൽ നിന്നുണ്ടാകുന്ന മോശപ്പെട്ട പെരുമാറ്റങ്ങളുടെ പേരിൽ ക്ലബുകൾക്കെതിരായ നടപടി യുവേഫ തുടരുന്നു. ഇം​ഗ്ലീഷ് സൂപ്പർ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനുമാണ് ഇക്കുറി പണി കിട്ടിയത്.

ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങൾക്കിടെ ആരാധകരിൽ നിന്നുണ്ടായ പ്രകോപനങ്ങൾക്കാണ് സിറ്റിക്കും ലിവർപൂളിനും പിഴയീടാക്കിയത്. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാ​ഗ്രിബിനെതിരായ മത്സരത്തിൽ ​ഗ്രൗണ്ടിലേക്ക് സിറ്റി ആരാധകർ വസ്തുക്കൾ വലിച്ചെറഞ്ഞതിനാണ് ക്ലബിന് പിഴയീടാക്കിയത്. 15,000 യൂറോയാണ് പിഴ. സിറ്റിയുടെ സ്റ്റേഡിയത്തിൽ ആരാധകർ പ്രശ്നമുണ്ടാക്കിയതിന് സാ​ഗ്രെബിനും 20,00 യൂറോ പിഴ വിധിച്ചു

റെഡ്ബുൾ സാൽസ്ബെർ​ഗിനെതിരായ മത്സരത്തിനിടെ ആരാധകൻ ​ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയതിനാണ് ലിവർപൂളിന് 10,000 യൂറോ പിഴ വിധിച്ചത്. വലൻസിയക്കെതിരായ മത്സരത്തിൽ ആരാധകർ പ്രശ്നമുണ്ടാക്കിയതിന് ഡച്ച് ക്ലബ് അയാക്സിന് അരലക്ഷം യൂറോയാണ് ഫിഫ പിഴ വിധിച്ചിരിക്കുന്നത്.