SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തുടർച്ചയായി നാലാം മത്സരത്തിലും വിജയം നേടി ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇക്കുറി മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ അവരുടെ മൈതാനത്ത് തകർത്താണ് ചെമ്പടയുടെ കുതിപ്പ്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ക്ലോപിന്റെ പട വിജയിച്ചത്.

മുൻ മത്സരങ്ങളിലെ മിന്നുന്ന പ്രകനത്തിന്റെ ആത്മവിശ്വാസത്തിൽ പൊരുതാനിറങ്ങിയ ലിവർപൂൾ പത്താം മിനിറ്റിൽ തന്നെ ലെസ്റ്ററിനെ ഞെട്ടിച്ചു. സെന​ഗൽ താരം സാദിയോ മാനെ ലിവർപൂളിന് ലീഡ് നൽകി. ആൻഡി റോബർട്ട്സനായിരുന്നു ​ഗോളിന് വഴിയരുക്കിയത്. മത്സരം ആദ്യപകുതിക്ക് പിരിയുന്ന് തൊട്ടുമുമ്പ് ലിവർപൂൾ ലീഡ് രണ്ടാക്കി ഉയർത്തി. ഇക്കുറി ​ഗോൾ റോബെർട്ടോ ഫിർമിന്യോയുടെ വകയായിരുന്നു. കോർണർ കിക്കിലൂടെ ജെയിംസ് മിൽനറാണ് ​ഗോളിന് വഴിവെച്ചത്.

വിട്ടകൊടുക്കാതെ ഒപ്പത്തിനൊപ്പം തന്നെയായിരുന്നു ലെസ്റ്ററും കളിച്ചത്. ബോൾ കൈവശം വെച്ചതിലും ​ഗോളലേക്ക് ഷൂട്ട് ചെയ്തതലും ലിവർപൂളിനേക്കാൾ മുൻതൂക്കം ലെസ്റ്ററിനുണ്ടായിരുന്നു. 63-ാം മിനിറ്റൽ റാഷിദ് ​ഗെസലിലൂടെ ലെസ്റ്റർ ഒരു ​ഗോൾ തിരിച്ചടിച്ചു. ലിവർപൂൾ പിൻനിരയുടെ പിഴവിൽ നിന്നായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ​ഗോൾ