SHARE

ഇം​ഗ്ലീഷ് ലീ​ഗ് കപ്പിലെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് സൂപ്പർ ക്ലബ് ലിവർപൂൾ രക്ഷപ്പെട്ടു. യോ​ഗ്യതയില്ലാത്ത താരത്തെ കളിപ്പിച്ച സംഭവത്തിലാണ് പുറത്താകലിൽ നിന്ന് ചെമ്പട രക്ഷപ്പെട്ടത്. അതേസമയം ക്ലബിന് പിഴ വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇം​ഗ്ലീഷ് ലീ​ഗ് കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ സ്പാനിഷ് താരം പെഡ്രോ ഷിരിവെല്ലയെ ലിവർപൂൾ കളിപ്പിച്ചിരുന്നു. ഷെലിവെല്ലയ്ക്ക് ഇം​ഗ്ലീഷ് ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാനുള്ള അനുമതി പൂർണമായും ഇം​ഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നൽകിയിട്ടില്ല. ചില സാങ്കേതിക തടസങ്ങൾ ഇക്കാര്യത്തിലുണ്ടായിരുന്നു. എന്നാൽ ഇത് മറികടന്നാണ് ലിവർപൂൾ താരത്തെ കളിപ്പിച്ചത്.

സംഭവം വിവിദമായതോടെ ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ശിക്ഷ പിഴയിൽ ഒതുക്കാൻ തീരുമാനിച്ചത്. ഒരു ലക്ഷം യൂറോയാണ് പിഴ വിധിച്ചിരിക്കുന്നത്.