SHARE

ലിവർപൂൾ ക്ലബിന്റെ മുന്നേറ്റനിരയിലെ സഹതാരങ്ങളായ മുഹമ്മദ് സാലയും സാദിയോ മാനെയും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. പലപ്പോഴും ഇക്കാര്യം വലിയ ചർച്ചയുമായിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയൊരു ആരോപണമുന്നയിച്ചിരിക്കുകയാണ് ലിവർപൂളിന്റേയും ഇം​ഗ്ലണ്ടിന്റേയും മുൻ സൂപ്പർതാരം മൈക്കിൾ ഓവൻ.

ചെൽസിക്കെതിരായ മത്സരത്തിനിടെ ഒരവസരത്തിൽ പെനാൽറ്റി ലഭിക്കനായി മാനെ ശ്രമിച്ചതിന് കാരണം, സാല ​ഗോളടിക്കും എന്നതിനാലാണെന്ന് ഓവൻ ആരോപിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതയിൽ ഒരു അവസരമുണ്ടായിരുന്നു, ആന്ദ്രേസ് ക്രിസ്റ്റെൻസന്റെ ഒരു ചാലഞ്ച്, അത് ലിവർപൂളിന് ഒരു പെനാൽറ്റി ലഭിക്കാൻ സ​ഹായിക്കുമായിരുന്നു, എന്നാൽ ആ ചാലഞ്ചിൽ മാനെ വീഴാതെ പിടിച്ചുനിന്നത്, പെനാൽറ്റി ലഭിച്ചാൽ അത് ​ഗോളാക്കാൻ അവസരം സാലയ്ക്കായിരിക്കും എന്ന് മനസിലാക്കിയാണ്, ഓവൻ ഓപ്റ്റസ് സ്പോർ‌ട്സിനോട് പറഞ്ഞു.

17 ​ഗോളുമായി നിലവിൽ സാലയാണ് പ്രീമിയർ ലീ​ഗ് ‌ടോപ്സ്കോറർ. പെനാൽറ്റി ലഭിച്ച് ​ഗോളാക്കിയാൽ അത് സാലയുടെ ​ഗോൾഡൻ ബൂട്ട് സാധ്യതയേറ്റും. ലീ​ഗിൽ ഏഴ് ​ഗോൾ മാത്രമാണിതുവരെ മാനെ നേടിയത്.