SHARE

ഇം​ഗ്ലീഷ് ഫുട്ബോളിന്റെ ലീ​ഗ് കപ്പ് ക്വാർട്ടർ പോരാട്ടം ബഹിഷ്കരിച്ചേക്കുമെന്ന് ഭീഷണി മുഴക്കി ലിവർപൂൾ പരിശീലകൻ യുർ​ഗൻ ​ക്ലോപ്. ഇന്നലെ നാലാം റൗണ്ട് പോരാട്ടത്തിൽ ആഴ്സനലിനെതിരെ ആവേശജയം നേടി ക്വാർട്ടർ ഉറപ്പിച്ചശേഷമാണ് ക്ലോപ് ഇക്കാര്യം പറഞ്ഞത്.

ക്വാർട്ടർ മത്സരങ്ങളുടെ സമയക്രമമാണ് ക്ലോപിനെ വിഷമത്തിലാക്കുന്നത്. ഡിസംബർ 16 മുതൽ ലീ​ഗ് കപ്പ് ക്വാർട്ടർ മത്സരങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഡിസംബർ 18-ന് ലിവർപൂളിന് ക്ലബ് ലോകകപ്പ് പോരാട്ടമുണ്ട്. ഖത്തറിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ പങ്കെടുക്കേണ്ടതിനാൽ ആ ദിവസങ്ങളിൽ ലീ​ഗ് കപ്പ് മത്സരം നടത്തിയാൽ കളിക്കില്ലെന്നാണ് ക്ലോപിന്റെ നിലപാട്.

ലീ​ഗ് അധികൃതർ ക്വാർട്ടർ മത്സരത്തിനായി മറ്റൊരു ദിവസം കണ്ടെത്തണമെന്നാണ് ക്ലോപ് ആവശ്യപ്പെടുന്നത്. എന്നാൽ ഇതും നടപ്പാക്കാൻ പ്രയാസമാണ്. കാരണം ചാമ്പ്യൻസ് ലീ​ഗ്, പ്രീമിയർ ലീ​ഗ്, എഫ്.എ.കപ്പ് എന്നിവയൊക്കെയായി തിരക്കുപിടിച്ച മത്സര​ദിവസങ്ങളാണ് ലിവർപൂളിനെ കാത്തിരിക്കുന്നത്.