SHARE

സൂപ്പര്‍ താരം എംപപ്പയെ ലിവര്‍പൂളിനു വേണ്ടെന്ന് പരിശീലകന്‍ ക്ലോപ്പ് കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എംപപ്പയെ വേണ്ടെന്ന് പറഞ്ഞത് കളി നേക്കിയല്ല അങ്ങനെയാണെങ്കില്‍ അദ്ദേഹത്തെ വേണ്ടെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല ക്ലോപ്പ് പറഞ്ഞു.

ഫുട്‌ബോളിനൊപ്പം അദ്ദേഹത്തെ സ്വന്തമാക്കാനുള്ള തുകയും കൂടി പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തെ വേണ്ട എന്ന തീരുമാനം എടുക്കേണ്ടി വരുന്നതെന്നും ക്ലോപ്പ് പറഞ്ഞു. നിലവില്‍ പിഎസ്ജിയുടെ താരമാണ് ഫ്രഞ്ച് സൂപ്പര്‍ താരം എംപപ്പെ.

നിലവില്‍ രണ്ടര വര്‍ഷത്തെ കരാര്‍ കൂടി താരത്തിനു പിഎസ്ജിയുമായി അവശേഷിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ പിഎസ്ജി ഏറ്റവും കുറഞ്ഞത്
200 മില്ല്യണെങ്കിലും ആവശ്യപ്പെട്ടേക്കും അത്രയും തുകയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കാന്‍ കഴിയില്ല ക്ലോപ്പ് വിശദീകരിച്ചു